തിരുവനന്തപുരം: ബിജെപി സംഘടനാ സെക്രട്ടറിയായി കെ. സുഭാഷിനെ തിരഞ്ഞെടുത്തു. എം.ഗണേഷായിരുന്നു നേരത്തെ ചുമതലയിലിരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന ആർഎസ്എസ് പ്രചാരക് ബൈഠകിലാണ് തീരുമാനം. ബിജെപിയുടെ സംഘടന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് ആർ.എസ്.എസിന്റെ പ്രചാരക് ചുമതല വഹിക്കുന്നവരായിരിക്കും. നേരത്തെ സംഘടന സെക്രട്ടറിയായിരുന്ന കെ. ആർ ഉമാകാന്തനു ശേഷമാണ് എം . ഗണേശൻ സംഘടന സെക്രട്ടറിയായത്. ആ സമയത്ത് സഹ സംഘടന സെക്രട്ടറിയായിരുന്നു കെ. സുഭാഷ്. ചുമതല ബിജെപി ദേശീയ നേതൃത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
Discussion about this post