തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്വത്തിലാണ് മധു ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ , എറണാകുളം ജില്ല അദ്ധ്യക്ഷൻ അഡ്വ.കെ.എസ് ഷൈജു, മറ്റു നേതാക്കളും ഒപ്പമുണ്ടായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ജനസമ്പർക്കത്തിന്റെ ഭാഗമായിട്ടാണ് നേതാക്കൾ മധു ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്.
ഒൻപത് വർഷങ്ങൾ പൂർത്തിയാക്കിയതിനോടനുബന്ധിച്ച് ഒരുമാസക്കാലം നീളുന്ന ജനസമ്പർക്കമുൾപ്പെടെയുള്ള ആഘോഷപരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 30വരെയാണ് ജനസമ്പർക്ക പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്.
Discussion about this post