യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തി. അഞ്ച് വർഷത്തിന് ശേഷമാണ് ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ചൈനയിൽ എത്തിയിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം തായ്‌വാൻ വിഷയത്തിൽ ചൈനയുടെ നിലപാടിനെ അമേരിക്ക അംഗീകരിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ആന്റണി ബ്ലിങ്കനുമായുള്ള ഫോൺ സംഭാഷണത്തിനിടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ക്വിൻ വാങ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്റെ ചൈന സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ബ്ലിങ്കന്റെ സന്ദർശനവും വിലയിരുത്തപ്പെടുന്നത്. വൈകാതെ തന്നെ ചൈനീസ് യുഎസ് ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചിരുന്നു.
Discussion about this post