തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം.വി.ഗോവിന്ദൻ ആഭ്യന്തരമന്ത്രിയും സൂപ്പർ ഡിജിപിയും ചമയുകയാണ്. ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കാൻ എന്തുമാർഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഗോവിന്ദന്റെ വാക്കുകളെന്നും സതീശൻ ആരോപിച്ചു. ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളമാണ്. ദേശാഭിമാനിക്കും എം.വി.ഗോവിന്ദനുമെതിരെ കേസെടുക്കണെമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളിലൂടെ കേസിൽ പെടുത്താൻ നീക്കം നടത്തുകയാണ്. കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്. എം.വി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമാണ്. പ്രതിപക്ഷം ഇതിൽ നിയമ നടപടി സ്വീകരിക്കും. കെപിസിസി പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്നാണ് ഗൂഢാലോചന നടത്തുന്നത്. എംവി ഗോവിന്ദനും അതിന് കൂട്ട് നിൽക്കുകയാണ്. പേരിനെങ്കിലും ഒരു ആഭ്യന്തര മന്ത്രി ഇവിടെയുള്ളപ്പോൾ, ഗോവിന്ദൻ ആഭ്യന്തര മന്ത്രിയും സൂപ്പർ ഡിജിപിയും ചമയുകയാണ്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നത് ഗോവിന്ദനാണോ എന്നും” സതീശൻ ചോദിച്ചു.
ഇങ്ങനെയൊരു മൊഴിയില്ല എന്ന് അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് തന്നെ തൊട്ടുപിന്നാലെ വിശദീകരിക്കുന്ന സാഹചര്യമുണ്ടായി. അപ്പോൾ പച്ചക്കള്ളമാണ് ദേശാഭിമാനിയും എം.വി.ഗോവിന്ദനും ആവർത്തിച്ചതെന്ന് വ്യക്തമായിരിക്കുകയാണെന്നും” വി.ഡി.സതീശൻ പറഞ്ഞു.
Discussion about this post