Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

മുന്‍ധാരണകളെ വെല്ലുവിളിച്ച് പുതിയ പഠനം; ഭൂമിയില്‍ ജലം സ്വയം ഉണ്ടായതല്ല, ബഹിരാകാശത്ത് നിന്നും വന്നത്

by Brave India Desk
Jun 19, 2023, 04:41 pm IST
in Science
Share on FacebookTweetWhatsAppTelegram

പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ഇവിടുത്തെ ജീവജാലങ്ങളുടെയും പഞ്ചഭൂതങ്ങളുടെയുമെല്ലാം ഉത്ഭവം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശാസ്ത്രത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിഷയമാണത്. ഇന്നും ഇത് സംബന്ധിച്ച് ആയിരക്കണക്കിന് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പുതിയ സിദ്ധാന്തങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പക്ഷേ ഇവയില്‍ ഏതൊക്കെ ശരി, ഏതൊക്കെയാണ് തെറ്റെന്നത് ഇപ്പോഴും അജ്ഞാതമാണ്. ഇപ്പോഴിതാ ഭൂമിയുടെ ഉത്ഭവം സംബന്ധിച്ച മുന്‍ധാരണകളെ വെല്ലുവിളിക്കുന്ന പുതിയൊരു പഠനം ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. നേരത്തെ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ തന്നെ ഭൂമി രൂപപ്പെട്ടിരുന്നിരിക്കാമെന്ന അതിശയപ്പെടുത്തുന്ന കണ്ടെത്തലാണ് ആ പഠനം മുന്നോട്ടുവെക്കുന്നത്.

കുറച്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ ചെറിയ കല്ലുകള്‍ കൂടിച്ചേര്‍ന്ന് ഭൂമി രൂപപ്പെട്ടുവെന്നാണ് ഈ പഠനം അഭിപ്രായപ്പെടുന്നത്. ഏതാണ്ട് 50-100 ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ടാണ് ഭൂമി രൂപപ്പെട്ടതെന്ന മുന്‍ സിദ്ധാന്തങ്ങളെ പിടിച്ചുലയ്ക്കുന്ന കണ്ടെത്തലാണിത്. ജലത്തിന്റെ സാന്നിധ്യമാണ് ഇത്തരത്തില്‍ ഭൂമി രൂപപ്പെടാനുള്ള കാരണമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

Stories you may like

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

ദൈവമേ അങ്ങനെ അതും സംഭവിച്ചു; ഐസ്ലൻഡിൽ കൊതുകിനെ കണ്ടെത്തി…ഇനിയെന്ത്…

ഭൂമിയുടെ ഉത്ഭവം സംബന്ധിച്ച് മുമ്പുണ്ടായിരുന്ന ധാരണകളെ വെല്ലുവിളിക്കുന്ന ഈ പഠനം വളരെ വേഗം മില്ലിമീറ്റര്‍ വലുപ്പത്തിലുള്ള ചെറുകല്ലുകള്‍ കൂടിച്ചേര്‍ന്ന് ഭൂമി ഉണ്ടായ ഒരു പ്രക്രിയയാണ് അവതരിപ്പിക്കുന്നത്. ഭൂമിയുടെ ഈ രൂപപ്പെടലിലൂടെ ഉണ്ടായ ഉപോല്‍പ്പന്നമാണ് വെള്ളമെന്നും പഠനം പറയുന്നു. വളരെ കുറഞ്ഞ ദശലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ഭൂമി രൂപപ്പെട്ടിരിക്കാമെന്ന് ഗവേഷകരില്‍ ഒരാളായ മാര്‍ട്ടിന്‍ ബിസാരോ പറയുന്നു.

നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പഠനം, കരയുള്ള ഗ്രഹങ്ങളുടെ(terrestrial planets )രൂപീകരണത്തിന് കാരണമായ പ്രക്രിയകള്‍ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെയും അതിവേഗത്തില്‍ കല്ലുകള്‍ കൂടിച്ചേരുന്ന pebble accretion പോലുള്ള പുതിയ തിയറുകളുടെയും പ്രാധാന്യം അടിവരയിടുന്നതാണ്. ഗ്രഹങ്ങളുടെ രൂപീകരണം എത്തരത്തിലായിരുന്നുവെന്ന് മനസ്സിലാക്കുന്നത് സൗരയൂഥത്തിന് വെളിയിലുള്ള എക്‌സോപ്ലാനറ്റുകളെ കണ്ടെത്തുന്നതടക്കം മറ്റുപല കണ്ടെത്തലുകളിലേക്കും വെളിച്ചം വീശുമെന്ന് ബിസാരോ പറയുന്നു. ചെറുകല്ലുകള്‍ അതിവേഗത്തില്‍ കൂടിച്ചേര്‍ന്ന് ഗ്രഹം രൂപപ്പെടുന്ന ഈ പുതിയ തിയറി ശരിയാണെങ്കില്‍ വാസയോഗ്യമായ മറ്റ് ഗ്രഹങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ കരുതുന്നു.

ഭൂമി, ചൊവ്വ മറ്റ് ബഹിരാകാശ വസ്തുക്കള്‍ എന്നിവ തമ്മിലുള്ള ജനിതകപരമായ ബന്ധം കണ്ടെത്തുന്നതിന്റെ ഭാഗമായി ഗ്രഹങ്ങളും ഉല്‍ക്കകളും ഉള്‍പ്പെടെ അറുപതിലേറെ വ്യത്യസ്ത ബഹിരാകാശ വസ്തുക്കളുടെ ഐസോടോപ്പിക് ഘടനയും ഗവേഷകര്‍ വിശകലനം ചെയ്തു. ഏതാണ്ട് 4.5 ശതകോടി വര്‍ഷങ്ങള്‍ മുമ്പ് സൂര്യന്‍ ശൈശവദശയിലുള്ള നക്ഷത്രം ആയിരുന്നുവെന്നും പ്രോട്ടോ പ്ലാനിറ്ററി ഡിസ്‌ക് എന്നറിയപ്പെടുന്ന വാതകങ്ങളുടെയും ധൂളികളുടെയും ഗോളത്താല്‍ ചുറ്റപ്പെട്ടിരിക്കുകയായിരുന്നുവെന്നും വിശകലനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തി. ഈ സൂക്ഷ്മ കണികകള്‍ കൂട്ടിമുട്ടിയതിലൂടെ ഗ്രഹങ്ങളുടെ രൂപീകരണം സാധ്യമായിരിക്കാം. ഈ പ്രക്രിയയുടെ അനന്തരഫലമായി ഭൂമിയില്‍ ജലമുണ്ടാകുകയും ചെയ്തുവെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

സൂര്യന് ചുറ്റുമുണ്ടായിരുന്ന ഗോളത്തില്‍ ഐസ് കണികകളും ഉണ്ടായിരുന്നു. വാക്വം ക്ലീനര്‍ എഫക്ടിലൂടെ പൊടികള്‍ ആഗിരണം ചെയ്യപ്പെട്ടപ്പോള്‍ ഐസ് കണികകളും അതില്‍പ്പെട്ടു. ഇങ്ങനെയാണ് ഭൂമിയുടെ രൂപീകരണത്തില്‍ ജലം ഉപോല്‍പ്പന്നമായി രൂപപ്പെട്ടിരിക്കുക എന്ന് ഐസക്ക് ഓണ്‍യെറ്റ് എന്ന ഗവേഷകന്‍ പറയുന്നു. ഭൂമി ഉണ്ടായി 100 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജലമുണ്ടായതെന്ന ഇപ്പോഴത്തെ ധാരണയില്‍ നിന്നും വിഭിന്നമാണിത്. ഈ പഠനം അനുസരിച്ച് ബഹിരാകാശ ധൂളികളുടെ ഒട്ടിച്ചേരലിലൂടെ ഭൂമിയെ പോലെ ഒരു ഗ്രഹമുണ്ടായാല്‍ അവിടെ വെള്ളവും ഉണ്ടാകും. സൗരയൂഥം പോലെ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളുടെ മറ്റൊരു സംവിധാനത്തിലും ഒരുപക്ഷേ ഭൂമിയെ പോലെ ഒരു ഗ്രഹവും അവിടെ ജലവും ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ടുവെക്കുന്നതെന്ന് ബിസാരോ വ്യക്തമാക്കുന്നു.

Tags: Earth FormationPebble accretionWater on Earth
Share15TweetSendShare

Latest stories from this section

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

പ്രാതൽ കഴിച്ചെഴുന്നേൽക്കും മുൻപേ വയറുവീർത്തോ; വെറും ‘ബ്ലോട്ടിംഗ് ‘എന്ന് കണക്ക് കൂട്ടരുതേ..സ്ത്രീകൾ ശ്രദ്ധിക്കൂ

പ്രാതൽ കഴിച്ചെഴുന്നേൽക്കും മുൻപേ വയറുവീർത്തോ; വെറും ‘ബ്ലോട്ടിംഗ് ‘എന്ന് കണക്ക് കൂട്ടരുതേ..സ്ത്രീകൾ ശ്രദ്ധിക്കൂ

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

സ്തനാർബുദം…പേടിക്കേണ്ടതില്ല..വീട്ടിൽ തന്നെ പരിശോധന നടത്തിയാലോ?

Discussion about this post

Latest News

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

വിദ്വേഷ പ്രസംഗങ്ങൾ, നിരോധിത സംഘടനകളുമായി ബന്ധം ; കശ്മീരി വിഘടനവാദി ആസിയ അന്ദ്രാബി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി ഡൽഹി കോടതി, ശിക്ഷ 17ന്

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

ചന്ദനം വളർത്താം, കോടീശ്വരനാകാം; വീട്ടുമുറ്റത്തെ ചന്ദനമരം ഇനി നിയമക്കുരുക്കാവില്ല…..

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സെർജിയോ ഗോർ ; യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

ഇറാൻ കത്തുന്നു; ലഭ്യമാകുന്ന യാത്രസൗകര്യം ഉപയോഗിച്ച് ഉടൻ മാതൃരാജ്യത്തെത്തുക; നിർദ്ദേശവുമായി ഇന്ത്യൻ എംബസി

ഇറാൻ കത്തുന്നു; ലഭ്യമാകുന്ന യാത്രസൗകര്യം ഉപയോഗിച്ച് ഉടൻ മാതൃരാജ്യത്തെത്തുക; നിർദ്ദേശവുമായി ഇന്ത്യൻ എംബസി

ചൈനയ്ക്കും പാകിസ്താനും മറുപടി; ഭാരതത്തിന് ഇനി സ്വന്തം ‘റോക്കറ്റ് സേന’!

ചൈനയ്ക്കും പാകിസ്താനും മറുപടി; ഭാരതത്തിന് ഇനി സ്വന്തം ‘റോക്കറ്റ് സേന’!

പാകിസ്താനി ഗ്രൂമിംഗ് ഗ്യാങ്ങിനെ പൂട്ടാൻ സിഖ് വീര്യം; ലണ്ടനിൽ പെൺകുട്ടിയെ രക്ഷിച്ചത് വൻ ജനകീയ പ്രക്ഷോഭത്തിലൂടെ!

പാകിസ്താനി ഗ്രൂമിംഗ് ഗ്യാങ്ങിനെ പൂട്ടാൻ സിഖ് വീര്യം; ലണ്ടനിൽ പെൺകുട്ടിയെ രക്ഷിച്ചത് വൻ ജനകീയ പ്രക്ഷോഭത്തിലൂടെ!

‘ ദൈവത്തിനെതിരായ ശത്രുത’10 മിനിറ്റ് മാത്രം; മകന് അന്ത്യയാത്ര നൽകാൻ കണ്ണീരോടെ മാതാപിതാക്കൾ, ഇറാനിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്  ആദ്യ തൂക്കിലേറ്റൽ

‘ ദൈവത്തിനെതിരായ ശത്രുത’10 മിനിറ്റ് മാത്രം; മകന് അന്ത്യയാത്ര നൽകാൻ കണ്ണീരോടെ മാതാപിതാക്കൾ, ഇറാനിൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്  ആദ്യ തൂക്കിലേറ്റൽ

“ഓം വികൃത്യൈ നമഃ” മഹാലക്ഷ്മി അഷ്ടോത്തര ശതനാമാവലിയിലെ രണ്ടാമത്തെ നാമം

“ഓം വികൃത്യൈ നമഃ” മഹാലക്ഷ്മി അഷ്ടോത്തര ശതനാമാവലിയിലെ രണ്ടാമത്തെ നാമം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies