തൃശൂർ: അരിമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുന്നത്തങ്ങാടി സ്വദേശി സുഗതന്റെ മകൾ അനുപമ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു മരണം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അനുപമ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു. മൂന്ന് ദിവസം ചികിത്സയിൽ തുടർന്നും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റം ഉണ്ടായില്ല. തിങ്കളാഴ്ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
Discussion about this post