ന്യൂയോർക്ക്: സമാധാനത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ ഉൾപ്പെടെ, സുരക്ഷാ കൗൺസിലിൽ മികച്ച പ്രതിനിധികൾ ആവശ്യമാണെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രസിഡന്റ് സിസബ കൊറോസി.സുരക്ഷാ കൗൺസിലിൽ സമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വലിയ ഉത്തരവാദിത്തമുള്ള, തീർച്ചയായും ഇന്ത്യയെ പോലുള്ള ഒരു മികച്ച പ്രതിനിധി ആവശ്യമാണ്. ലോകത്തിന്റെ ക്ഷേമത്തിനായി തങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഒരു സൂപ്പർ പവർ രാജ്യമായി വിളിച്ച യുഎൻജിഎ മേധാവി, ജനസംഖ്യ, സമ്പദ്വ്യവസ്ഥ, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ കാര്യത്തിൽ ഇന്ത്യ അതിവേഗം കുതിച്ചുയരുകയാണെന്ന് പറഞ്ഞു. ‘രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിൽ വച്ചു കണ്ടു. ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം തനിക്ക് ആഴത്തിലുള്ള മതിപ്പുണ്ടായെന്ന് സിസബ പറയുന്നു. വ്യക്തമായ കാഴ്ചപ്പാടുള്ള, തന്ത്രപരമായ ചിന്തയുള്ള ഒരു വ്യക്തി, ഒരു രാഷ്ട്രത്തിന്റെ വളരെ ആഴത്തിലുള്ള പാരമ്പര്യം ഉൾക്കൊണ്ടുതന്നെ, ആധുനിക ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തി. അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും ആദരണീയനായ നേതാക്കളിൽ ഒരാളാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും സങ്കീർണമായ പ്രതിസന്ധിക്കാണ് ജി20 സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും സങ്കീർണ്ണമായ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ജി 20 ശ്രമിക്കുന്നു. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രശ്‌നമാണ്. ലോകത്തെ സാമ്പത്തികമായി രക്ഷിക്കുക മാത്രമാണ് ഇത് വരെ ചെയ്യുന്നത്. പക്ഷേ ഇന്ന് നമ്മൾ സംസാരിക്കുന്നത് കാലാവസ്ഥ, ജലം, സാമൂഹിക സ്ഥിരത, ദുരന്തസാധ്യത കുറയ്ക്കൽ, സാമൂഹിക സുരക്ഷ എന്നിവയെക്കുറിച്ചാണ്. ഇന്ത്യയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ദൗത്യമാണിത്, ഇന്ത്യ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കൊണ്ട് ഈ പ്രശ്‌നങ്ങളെയെല്ലാം നന്നായി നേരിടാൻ തയ്യാറായിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.












Discussion about this post