ന്യൂഡൽഹി; പാകിസ്താനോട് കയർത്ത് താലിബാൻ. അന്താരാഷ്ട്ര വേദികളിൽ തങ്ങൾക്ക് വേണ്ടി സംസാരിക്കരുതെന്നും അഫ്ഗാനിസ്ഥാന്റെ വക്താവായി പ്രവർത്തിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും താലിബാൻ പറഞ്ഞു. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന് ചോദിച്ചും താലിബാൻ പാകിസ്താനെ അവഹേളിച്ചു. താലിബാൻ സൈനിക മേധാവിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ മുല്ല യാക്കൂബിന്റേതാണ് പ്രസ്താവന.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതിന് ശേഷം പല അന്താരാഷ്ട്ര വേദികളിലും പാകിസ്താൻ താലിബാന് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. അധികാരകൈമാറ്റത്തിനെ അടിമത്വത്തിന്റെ ചങ്ങലയിൽ നിന്നുള്ള മോചനം എന്നാണ് അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാന് മേൽ പല രാജ്യങ്ങളും ഉപരോധമേർപ്പെടുത്തിയപ്പോൾ സർക്കാരിനെ അംഗീകരിക്കണമെന്ന് പാകിസ്താൻ മറ്റ് രാജ്യങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെല്ലാം ആണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. താലിബാനും തങ്ങളെ തള്ളിപ്പറഞ്ഞതോടെ ഏറെ അങ്കലാപ്പിലായിരിക്കുകയാണ് പാകിസ്താൻ.
ആയിരക്കണക്കിന് പാകിസ്താൻ അഭയാർത്ഥികളെ അതിർത്തി പ്രവിശ്യകളിൽ നിന്ന് മാറ്റാനുള്ള തങ്ങളുടെ പദ്ധതി താലിബാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഏകദേശം 22 മാസം മുമ്പ് താലിബാൻ കാബൂളിൽ അധികാരം തിരിച്ചുപിടിച്ചതിനുശേഷം പാകിസ്താനിൽ അതിർത്തി കടന്നുള്ള തീവ്രവാദി ആക്രമണങ്ങളുടെ നാടകീയമായ കുതിപ്പിന് ഇടയിലാണ് പദ്ധതി.
Discussion about this post