പത്തനംതിട്ട: ഡിവൈഎഫ്‌ഐ നേതാവും എംപിയുമായ എ.എ റഹീമിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ പോലീസ് തുറുങ്കിൽ അടച്ച ബിജെപി പ്രവർത്തകന് ജാമ്യം. ആറന്മുള സ്വദേശി അനീഷിന് ആണ് കോടതി ജാമ്യം അനുവദിച്ചത്. തുടർ നടപടികൾ പൂർത്തിയായ ശേഷം അനീഷ് ഉടൻ ജയിൽ മോചിതനാകും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മൂന്ന് ദിവസമാണ് അനീഷിനെ പോലീസ് ജയിലിൽ അടച്ച് പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 17 ന് പുലർച്ചെയായിരുന്നു അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ റഹീമിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആയിരുന്നു അറസ്റ്റ്.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലുള്ള സിംഹാസനത്തിൽ റഹീം ഇരിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് അനീഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ റഹീം അനീഷിനെതിരെ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് അനീഷിനെ അറസ്റ്റ് ചെയ്തുകൊണ്ടു പോയത്. അനീഷിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്.
Discussion about this post