ഗുവാഹട്ടി: അസമിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇമാം അറസ്റ്റിൽ. ധാൻ ബാന്ദ സ്വദേശിയായ അർഷാദുസ് സമാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പണവും പിടിച്ചെടുത്തു.
ഈസ്റ്റ് ദെയൂരികുച്ചി മസ്ജിദിലെ ഇമാം ആണ് സമാൻ. മസ്ജിദിലെ ജോലിയ്ക്ക് ശേഷം ഇയാൾ രഹസ്യമായി അടുപ്പക്കാർക്ക് ലഹരി വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.
ഇന്നലെ സമാൻ അറസ്റ്റിലായത്. താനാകുച്ചിയിലേക്ക് ലഹരിയുമായി പോകുകയായിരുന്നു സമാൻ. ഇതിനിടെയായിരുന്നു ഇയാൾ പോലീസിന്റെ പിടിയിൽ ആയത്. ഇയാളുടെ ഇരു ചക്രവാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 38 ഗ്രാം ലഹരി വസ്തുവാണ് സമാന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു. ഇതിന് പുറമേ ഒരു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി സമാൻ ലഹരി വിൽപ്പന നടത്തിവരികയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. പ്രദേശത്തെ യുവാക്കൾക്ക് ഉൾപ്പെടെ ഇയാൾ രഹസ്യമായി ലഹരി വിൽപ്പന നടത്തിയിരുന്നു. അടുത്തിടെ ഇയാളുടെ സംഘത്തിലെ ചിലർ അറസ്റ്റിലായി. ഇവരിൽ നിന്നാണ് സമാനെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post