മലപ്പുറം: കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ട് അക്രമി. മുജീബ് റഹ്‌മാൻ എന്നയാളാണ് അക്രമം നടത്തിയത്. പഞ്ചായത്ത് ഓഫീസ് ആക്രമിച്ച ശേഷം ഇയാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.മുജീബിനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം സ്റ്റേഷനിലേക്ക് എത്തിച്ചു
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പഞ്ചായത്ത് കെട്ടിടത്തിനുള്ളിൽ അതിക്രമിച്ച് കയറിയ മുജീബ്, ഓഫീസിനകത്തെ ഉപകരണങ്ങളിലും ഫയലുകളിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ,ലാപ്‌ടോപ്പ്, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങളും ഫർണീച്ചറുകളും ഫയലുകളും കത്തിനശിച്ചു. ലൈഫ് പദ്ധതിയിൽ തന്റെ പേര് ഉൾപ്പെടുത്താത്തതിൽ പ്രകോപിതനായാണ് മുജീബ് റഹ്‌മാൻ പഞ്ചായത്ത് ഓഫീസിന് നേരേ ആക്രമണം നടത്തിയത്.ലൈഫ് പദ്ധതിയിൽ വീടു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്നാണ് മുജീബിന്റെ ആക്ഷേപം. പലവട്ടം കയറി ഇറങ്ങിയിട്ടും തീരുമാനമുണ്ടായില്ല. ഇയാളുടെ പേര് ലിസ്റ്റിലുണ്ടെന്ന് പറയുന്നെങ്കിലും ഇയാളെ മറികടന്ന് മറ്റുള്ളവർക്ക് വീട് അനുവദിച്ചുവെന്നാണ് ആക്ഷേപം.
Discussion about this post