കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിനെ ഭയപ്പെടുന്നില്ല. ഏറെ കടമ്പകൾ കടന്ന് വന്ന വ്യക്തിയാണ്. ഇവയെല്ലാം രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ്. ആരിൽ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല. കോടതി നിർദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും സുധാകരൻ വ്യക്തമാക്കി.
കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താൻ അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്‌തോട്ടെ, ആശങ്കയില്ല. മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. കടൽ താണ്ടിയവനാണ് താൻ, തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു.
നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും സുധാകരൻ ഹാജരായിരുന്നില്ല. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള തീരുമാനം. സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുൻപായി പരാതിക്കാരായ യാക്കൂബ്, ഷമീർ,അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു.
Discussion about this post