കെയ്‌റോ: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിൽ. കെയ്‌റോയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഈജിപ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി രാജ്യത്തേക്ക് സ്വാഗതം ചെയ്തു. വൈകീട്ടോടെയായിരുന്നു നരേന്ദ്ര മോദി കെയ്‌റോ വിമാനത്താവളത്തിൽ എത്തിയത്.
രാജ്യം സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ഈജിപ്ഷ്യൻ പ്രസിഡന്റ്
അബ്ദുൽ ഫത്താഹ് എൽ-സിസി ക്ഷണിച്ചിരുന്നു. ഇതേ തുടർന്നാണ് അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ അദ്ദേഹം ഈജിപ്തിൽ എത്തിയത്. രണ്ട് ദിവസം അദ്ദേഹം രാജ്യത്ത് തുടരും. ഈ ദിവസങ്ങളിൽ വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.
1997 ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ-ഈജിപ്ത് ബന്ധത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ നിർണായകമാകും.
ഈജ്പിതിൽ എത്തിയ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയ്‌ക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കും. ഇതിന് ശേഷം ഈജിപ്തിലെ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്യും.











Discussion about this post