തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് ജയിലർക്ക് ആകാശ് തില്ലങ്കേരിയുടെ മർദ്ദനം. ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്.
മർദ്ദനത്തെ തുടർന്ന് ഉദ്യോഗസ്ഥനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പ തടവുകാരനായ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപെടുത്തിയ ശേഷം കേസെടുക്കുമെന്ന് വിയ്യൂർ പോലീസ് അറിയിച്ചു.
Discussion about this post