കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബുവാണ് കെ.സുധാകരന് എതിരായ വിജിലൻസ് അന്വേഷണത്തിന് ആധാരമായ പരാതി നൽകിയത്. കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങളും സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും ഉൾപ്പെടെ പരിശോധിക്കുമെന്നാണ് വിജിലൻസ് അറിയിച്ചിരിക്കുന്നത്. സ്‌കൂൾ അദ്ധ്യാപിക കൂടിയായ സ്മിതയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പലിനാണ് വിജിലൻസ് നോട്ടീസ് നൽകിയിരിക്കുന്നത്.
2001 മുതലുള്ള ശമ്പളത്തിന്റേയും മറ്റ് ആനുകൂല്യങ്ങളുടേയും വിവരം നൽകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. കാടാച്ചിറ സ്‌കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021ൽ ലഭിച്ച പരാതിയിലാണ് അന്വേഷണം. ഇപ്പോൾ നടക്കുന്നത് പുതിയ അന്വേഷണം അല്ലെന്നും 2021ൽ തുടങ്ങിയതാണെന്നും വിജിലൻസ് സ്‌പെഷ്യൽ സെൽ പറഞ്ഞു.
അന്വേഷണത്തിന്റെ ആദ്യപടിയെന്ന നിലയിൽ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പലിന് നോട്ടീസ് അയച്ചിരിക്കുന്നത്. കള്ളപ്പണം അക്കൌണ്ടിലെത്തിയോ എന്നായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
Discussion about this post