ഭോപ്പാൽ: മുത്തലാഖിനെ പല ഇസ്ലാമിക രാജ്യങ്ങൾ പോലും അംഗീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മുത്തലാഖ് ഇന്ത്യയിൽ നിരോധിച്ചപ്പോൾ പലരും എതിർത്തു. അത് ഇസ്ലാം മതത്തിൻറെ അവിഭാജ്യ ഘടകമാണെന്നാണ് അവർ പറഞ്ഞത്. അങ്ങനെയാണെങ്കിൽ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിലും ഈജിപ്തിലും ഇന്തോനേഷ്യയിലും ഖത്തറിലും ജോർദാനിലും സിറിയയിലുമൊന്നും മുത്തലാക്ക് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.90 ശതമാനം സുന്നി മുസ്ലീങ്ങൾ താമസിക്കുന്ന രാജ്യമാണ് ഈജിപ്ത്. 80 വർഷം മുമ്പ് മുത്തലാഖ് ഈജിപ്ത് ഉപേക്ഷിച്ചിട്ടുണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
മുത്തലാഖിന് വേണ്ടി വാദിക്കുന്നവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. മുസ്ലീം പെൺകുട്ടികളോട് അവർ അനീതിയാണ് കാണിക്കുന്നത്. ഇത് സ്ത്രീകളുടെ മാത്രം ആശങ്കയല്ല. ഒരു കുടുംബത്തെ മൊത്തം തകർക്കുന്നതാണ്. വലിയ പ്രതീക്ഷയോടെയാണ് പെൺമക്കളെ വിവാഹം ചെയ്തയക്കുന്നത്. എന്നാൽ മുത്തലാഖിന് ശേഷം അവർ തിരിച്ചെത്തുന്നു. സ്ത്രീകളെ കുറിച്ച് രക്ഷിതാക്കളും സഹോദരങ്ങളും ആശങ്കയിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മുത്തലാഖ് നിരോധിച്ചതിൽ മുസ്ലീം പെൺകുട്ടികൾ സന്തോഷത്തിലാണ്. താൻ എവിടെ പോയാലും അവർ തനിക്കും ബിജെരിക്കുംഒപ്പം നിൽക്കുന്നതിന് കാരണവും അതാണ്. ബിജെപിയെ എതിർക്കുന്നവർ യഥാർത്ഥത്തിൽ മുസ്ലീളുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാണോ ന്നെ് അദ്ദേഹം ചോദിച്ചു. അങ്ങനെയായിരുന്നു എങ്കിൽ മുസ്ലിങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും പിന്നിലാകില്ലായിരുന്നു. പ്രയാസമേറിയ ജീവിതത്തിലേക്ക് എത്തില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡിനെ എതിർക്കുന്നവർ അവരുടെ താൽപ്പര്യത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുകയാണ്. ഏത് പാർട്ടിയാണ് തങ്ങളെ പ്രകോപിപ്പിക്കുകയും തകർക്കുകയും ചെയ്യുന്നതെന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് അറിയാം. എല്ലാ പൗരന്മാർക്കും തുല്യ അവകാശം എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രീംകോടതിയും ഏകസിവിൽകോഡ് നടപ്പാക്കാനാണ് പറയുന്നതെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
Discussion about this post