മലപ്പുറം:ലെസ്ബിയൻ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നൽകിയത്. ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അഫീഫക്ക് സ്വന്തം വീട്ടിൽ നിന്നും ശാരീരിക മാനസിക പ്രയാസങ്ങൾ നേരിടുന്നു എന്ന് വനജ കലക്ടീവ് എന്ന എൻജിഒ മലപ്പുറം വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്ക് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. ഇതന്വേഷിക്കാൻ ജീവനക്കാർ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ എത്തിയപ്പോൾ അഫീഫയെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് കുടുംബം ബലംപ്രയോഗിച്ച് വാഹനത്തിൽ കൊണ്ടു പോയെന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു.
സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വൺ സ്റ്റോപ്പ് സെൻററിൽ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്‌നത്തിൽ ഇടപെട്ടത്. ഇവർക്കാപ്പം പങ്കാളിയെ കാണാനായി ഹഫീഫ കാറിൽ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടഞ്ഞുവെന്നതിന്റെ ദൃശ്യങ്ങൾ സഹിതമുളള പരാതിയാണ് പൊലീസിന് കൈമാറിയത്. കൊണ്ടോട്ടി പൊലീസ് കേസെടുത്തതിനൊപ്പം അഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.
രക്ഷിതാക്കൾ അഫീഫയെ തടഞ്ഞു വെച്ചു എന്നാരോപിച്ച് പങ്കാളിയിയിരുന്ന സുമയ്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തീർപ്പാക്കിയിരുന്നു. അഫീഫയുടെ അഭിപ്രായപ്രകാരം വീട്ടുകാർക്കൊപ്പം പോകാനായിരുന്നു കോടതി വിധി.
Discussion about this post