കോഴിക്കോട്: സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയോരത്ത് കഞ്ചാവ് ചെടി വളർത്തി നഗരസഭ. വടകര നഗരസഭയ്ക്കാണ് അമളി പറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്താണ് കഞ്ചാവ് ചെടികൾ കണ്ടത്. ഉടനെ നഗരസഭാ ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടി കഞ്ചാവ് ആയത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. അറിയാതെ നഗരസഭ തന്നെ സ്ഥാപിച്ചതാണോ അതോ ആ സ്ഥാനത്ത് മറ്റാരെങ്കിലും നട്ടതാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
നഗരസഭയുടേത് ആയതിനാൽ ചെടികൾ ജീവനക്കാർ പരിപാലിച്ച് പോന്നു. ഏഴിലകളോളം വന്ന ശേഷമാണ് ചെടി കഞ്ചാവാണെന്ന് വ്യക്തമായത്. പോലീസ് ഈ ചെടികൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post