കോട്ടയം : പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി രാജികുൾ അലമാണ് പിടിയിലായത്. കഴിഞ്ഞ 5 വർഷമായി കോട്ടയം നഗരത്തിൽ പഴം പച്ചക്കറി കച്ചവടം നടത്തി വരികയായിരുന്നു രാജികുൾ. ഇതിന്റെ മറവിലാണ് ഇയാൾ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയത്.
പച്ചക്കറി കച്ചവടത്തിൻറെ മറവിൽ ഇയാൾ ലഹരി കച്ചവടവും നടത്തുന്നുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം എക്‌സൈസ് പരിശോധനയ്ക്ക് എത്തിയിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് രാജികുൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എക്‌സൈസ് നടത്തിയ പരിശോധനയിൽ 78 ചെറിയ പ്ലാസ്റ്റിക് കണ്ടയ്‌നറുകളിൽ നിറച്ച നിലയിലാണ് ബ്രൗൺ ഷുഗർ കടയിൽ നിന്ന് കണ്ടെത്തിയത്. ഇതിന് നാല് ലക്ഷം രൂപ വിലവരുമെന്നാണ് വിവരം.
സ്‌കൂൾ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. 100 മില്ലി ഗ്രാം ബ്രൗൺ ഷുഗറിന് 5000 രൂപയാണ് ഇയാൾ ഈടാക്കിയായിരുന്നത്. ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും പ്രതി വെളിപ്പെടുത്തി.
Discussion about this post