കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ സമസ്ത രംഗത്ത്.ഏക സിവിൽ കോഡ് നീക്കം തള്ളിക്കളയണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാരും അഭ്യർത്ഥിച്ചു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ എന്നും ഐക്യത്തിന് വേണ്ടി നില കൊണ്ടിട്ടുണ്ടെന്നും സുന്നികളുടെ ഐക്യത്തിന് വേണ്ടിയുള്ള വ്യവസ്ഥാപിതമായ ഏത് നിർദേശവും സ്വാഗതാർഹമാണെന്നും സമസ്ത വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പ് നൽകിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ശക്തിയായി എതിർക്കും. ജനാധിപത്യ മതേതര ശക്തികളും പൊതു സമൂഹവും ഏക സിവിൽ കോഡിനെതിരെ ഒറ്റക്കെട്ടായി നില കൊള്ളണം. ഏകീകൃത സിവിൽ കോഡ്, സമകാലിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സമസ്തയുടെയും പോഷക സംഘടനകളുടെയും വിപുലമായ കൺവെൻഷൻ ജൂലൈ എട്ടിന് കോഴിക്കോട്ട് വിളിച്ചു ചേർക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post