പാലക്കാട് : വീട്ടിൽ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. വലിയ പെരുന്നാൾ നിസ്‌കാരത്തിന് പള്ളിയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
രാവിലെ എഴുന്നേറ്റ് വസ്ത്രം ഇസ്തിരി ഇടാൻ മുറിയിലേക്ക് കയറിയ നിസാർ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് ഭാര്യ ചെന്നുനോക്കിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
നിസാറിന്റെ വീട്ടിലെത്തി കൊപ്പം പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Discussion about this post