പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ കഴിഞ്ഞ ദിവസം എട്ട് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പേ വിഷബാധയേറ്റ പട്ടിയെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.മാഞ്ഞാടി പക്ഷി,മൃഗ രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. ആശുപത്രിയിൽ എത്തിയവർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകിയിട്ടുണ്ട്. വീടിൻറെ മുറ്റത്ത് നിന്ന ആളുകൾക്കുൾപ്പെടെ കടിയേറ്റിരുന്നു. നായയുടെ കടിയേറ്റ വളർത്തുമൃഗങ്ങളെയും നിരീക്ഷിച്ച് വരികയാണ്.
Discussion about this post