കാസർകോട്: കാഞ്ഞങ്ങാട് മാതാവിനോട് പിണങ്ങി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ഹയാജ് അലിയുടെ മകൾ റാഹിമീനിനെ (13) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട് ഗാർഡൻ വളപ്പിൽ ക്വാട്ടേഴ്‌സിലാണ് ഇവരുടെ താമസം.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അന്നേ ദിവസം വിദ്യാർത്ഥിനി സ്‌കൂളിൽ പോയിരുന്നില്ല. അന്ന് വൈകീട്ട് മാതാവുമായി കുട്ടി പിണങ്ങിയിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി കതക് അടച്ച് ഇരിക്കുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും കുട്ടി പുറത്തേക്ക് വന്നില്ല. ഏറെ നേരം മുറിയ്ക്ക് പുറത്ത് നിന്ന് വിളിച്ചിട്ടും കുട്ടി വിളി കേട്ടില്ല. ഇതേ തുടർന്ന് മുറിയുടെ വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച സംസ്‌കരിച്ചു.
Discussion about this post