നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇൻസറ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത്. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ദുൽഖർ പങ്കുവെച്ച വീഡിയോയാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. എന്താണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് സംഭവിച്ചതെന്നാണ് ആരാധകർ സമൂഹമാദ്ധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
‘‘കുറച്ചു നാളുകളായി ഉറങ്ങിയിട്ട്. ആദ്യമായി ജീവിതത്തിൽ ചില കാര്യങ്ങൾ നേരിടേണ്ടി വന്നു. കാര്യങ്ങൾ ഒന്നും പഴയപടിയല്ല. നേരിടേണ്ടി വന്നതൊന്നും മനസ്സിൽ നിന്നും കളയാൻ പറ്റുന്നില്ല. എനിക്ക് കൂടുതൽ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല.’’–വിഡിയോയിൽ ദുൽഖർ പറയുന്നു.
വീഡിയോ പങ്കുവെച്ച് അല്പസമയത്തിനകം തന്നെ ദുൽഖർ വീഡിയോ പിൻവലിക്കുകയും ചെയ്തു. ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റേയോ പരസ്യത്തിന്റേയോ ഭാഗമാണോ വിഡിയോ എന്നും ആരാധകർ സംശയമുന്നയിക്കുന്നുണ്ട്. അതേ സമയം പങ്കുവെച്ച് അല്പസമയത്തിനകം തന്നെ ചില ആരാധകർ വീഡിയോ ഡൌൺലോഡ് ചെയ്ത് വെച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ വിഷയം ചർച്ചയാവുന്നത്.













Discussion about this post