Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

യൂറോപ്പിലെ പള്ളികൾ പൂട്ടുന്നോ ? സത്യമിതാണ് : ഗോവിന്ദൻ പറയാത്ത കാര്യങ്ങൾ

കാളിയമ്പി

by Brave India Desk
Jul 6, 2023, 06:52 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

നിങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാവും, അടുത്ത കാലമായി കമ്മ്യൂണിസ്റ്റുകാർ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഉള്ള പള്ളികൾ പൂട്ടി പോകുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത്.

സുനിൽ പി ഇളയിടം ആണ് ആദ്യം അത് പറഞ്ഞത് അയാൾക്കൊരു മറുപടി എന്ന നിലയിൽ പറഞ്ഞതിന്റെ വീഡിയോ താഴെ കമൻ്റിൽ ഷെയർ ചെയ്യുന്നുണ്ട്. ഇന്ന് താത്വികാചാര്യൻ ശ്രീ എം വി ഗോവിന്ദനും അത് തന്നെ പറഞ്ഞിരിക്കുന്നു.
സുനിൽ പറഞ്ഞ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഓസ്ട്രേലിയയിലെ പള്ളികൾ പൂട്ടി പോകുന്നു. ആ പള്ളികൾ വാടകയ്ക്ക് എടുക്കുന്നത് കേരളത്തിൽ നിന്ന് പോയ സുറിയാനികളും യാക്കോബായ കാര്യം മറ്റുമാണ്. കേരളത്തിലെ വിഭാഗീയത അവിടെയും ഉണ്ടാക്കാനാണ് അവരത് ചെയ്യുന്നത് എന്നാണ് സുനിലിന്റെ വാദം. സുറിയാനികളെയും യാക്കോബായക്കാരെയും പേരെടുത്ത് പറഞ്ഞാണ് സുനിൽ ഇളിച്ചിരിക്കുന്നത്. ഇന്ന് എംവി ഗോവിന്ദൻ ഏകദേശം അതുപോലെ ആവർത്തിക്കുമ്പോൾ ഇവരീ പറയുന്നത് യാദൃശ്ചികമല്ല എന്നും ഇതിന്റെ മുന്നിൽ കൃത്യമായ ഒരു കമ്മ്യൂണിസ്റ്റ് അജണ്ടയുണ്ട് എന്ന് വ്യക്തമാണ്.
ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും യൂറോപ്പിൻ രാജ്യങ്ങളിലും എല്ലാം പള്ളികൾ വില്പനയ്ക്ക് വച്ചിട്ടുണ്ട് എന്നുള്ളത് ശരി തന്നെയാണ്. അതിന് കാരണം ഇവിടെ ചില യുക്തിവാദികളും കമ്മ്യൂണിസ്റ്റുകാരും ഒക്കെ പറയുന്നത് പോലെ അവിടത്തെ ക്രിസ്ത്യൻ മത വിഭാഗങ്ങളിലുള്ള വലിയ ഇടിവല്ല.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

വളരെയധികം ആൾക്കാർ മതവിശ്വാസികളല്ല എന്ന് പ്രഖ്യാപിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. എന്നാലും വലിയതോതിൽ ഇപ്പോഴും ക്രിസ്ത്യൻ സമൂഹത്തിൽ ഇടിവൊന്നും സംഭവിച്ചിട്ടില്ല. ക്രിസ്ത്യൻ സഭകൾ ഇപ്പോഴും വളരെ സ്വാധീനശക്തിയുള്ള പ്രസ്ഥാനങ്ങൾ തന്നെയാണ്. പള്ളികൾ വില്പനയ്ക്ക് വെച്ചിരിക്കുന്നത് ആൾക്കാരുടെ ജീവിതരീതി മാറിയത് കൊണ്ടും പള്ളിയിൽ പോകുന്ന സ്വഭാവം ഇല്ലാതായതുകൊണ്ടുമാണ്. പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നത് ക്രിസ്ത്യൻ മതവിശ്വാസത്തിന് പ്രധാനമായിട്ടുള്ള ഒരു കാര്യമാണെന്ന് മിക്കവരും കരുതുന്നില്ല. സാമൂഹികമായി ഉയർന്ന നിലയിൽ ജീവിക്കുന്ന ഇവിടുത്തെ ജനങ്ങളുടെ ഇടയിൽ ജനന നിരക്ക് വളരെ കുറഞ്ഞതും പള്ളികളിൽ ആൾ വരാത്തതിന് കാരണമാണ്.
പഴയകാല കൊളോണിയൽ സാമ്രാജ്യത്വ രീതികൾ എല്ലാം പുറമേയെങ്കിലും മാറ്റിവെച്ച് കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ലിബറൽ സ്വഭാവമുള്ള രീതിയിലേക്ക് അടുത്തിടെ യൂറോപ്യൻ – ബ്രിട്ടീഷ് ക്രിസ്ത്യാനികളും സഭകളും മാറിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസവും അതോട് ചേർന്നുള്ള തിയോളജിയും അടുത്തകാലത്ത് പുറമേ എങ്കിലും പ്ലൂറലിസ്റ്റിക് സ്വഭാവവും ഉൾക്കൊണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ യൂറോപ്യൻ – ബ്രിട്ടീഷ് ജനങ്ങളുടെ ഇടയിൽ നിന്ന് അത്ര പെട്ടെന്നൊന്നും സഭകളുടെ സ്വാധീനം അപ്രത്യക്ഷമാവുകയില്ല എന്നാണ് തോന്നുന്നത്. അതേസമയം പള്ളിയിൽ പോവുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വന്നേക്കാം.

എന്നാൽ മലയാളികൾ പള്ളിയിൽ പോകുന്നതിന്റെ കാരണം സാമൂഹ്യപരമാണ്. വിശ്വാസികളാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ തന്നെ മലയാളികളായ ക്രിസ്ത്യാനികൾ പള്ളിയോട് സഹകരിക്കാറുണ്ട്. അവരുടേതായ പള്ളികൾ നടത്താറുമുണ്ട്. അതിനു കാരണം പലപ്പോഴും പള്ളികളാണ് മലയാളികളായ ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ ഒരുമിക്കലിന് കാരണമാകുന്ന കേന്ദ്രങ്ങൾ എന്നുള്ളതാണ്.

പ്രവാസി എന്നുള്ള നിലയിൽ ആദ്യത്തെ തലമുറ തങ്ങൾ ജനിച്ചു വളർന്ന സംസ്കൃതിയോടുള്ള ഗൃഹാതുരത്വവും ആരാധനാ രീതികളോടുള്ള ഒട്ടലും ഒക്കെ അവിടങ്ങളിൽ പുനരാവിഷ്കരിക്കാൻ നോക്കുകയാണ്. മൂന്നുമണിക്കൂർ വിമാനത്തിൽ ഇരുന്നാൽ നാട്ടിലെത്താവുന്ന സ്ഥലമല്ല യൂറോപ്പും ഓസ്ട്രേലിയയുമൊന്നും. നാട്ടിൽ എത്താൻ തന്നെ ലക്ഷക്കണക്കിന് രൂപ മുടക്കണം. മുന്നോ നാലോ കൊല്ലം കഴിയുമ്പോഴാണ് അതുകൊണ്ടുതന്നെ പലരും നാട്ടിലേക്ക് പോകുന്നത്. അങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുമ്പോൾ കൂട്ടായ്മ എന്നത് ഈ പ്രവാസികളുടെ മാനസികമായ സ്വാസ്ഥ്യത്തിന്റെ ഒരു വലിയ ആവശ്യമാണ്. പിഴുതെറിയപ്പെട്ട പുതിയ സ്ഥലത്ത് വേരുകൾ ആഴ്ത്താൻ നോക്കുന്ന മനസ്സിന് തൻ്റെ പഴയ ആവാസവ്യവസ്ഥയുടെ അല്പമെങ്കിലും തിരികെ കിട്ടിയില്ലെങ്കിൽ അവിടെ അതിജീവിക്കാനാവില്ല. കടയിൽനിന്ന് ഒരു സ്വർണ്ണ മീനിനെ വാങ്ങിച്ച് നമ്മുടെ ഫിഷ് ടാങ്കിലേക്ക് പെട്ടെന്ന് മാറ്റിയാൽ അത് ചത്തുപോകും എന്നപോലെ ആണിത്.

പള്ളികൾ മാത്രമല്ല അമ്പലങ്ങളും ഗുരുദ്വാരകളും എല്ലാം കുടിയേറ്റക്കാർക്കിടയിൽ സജീവമാണ്. വിശ്വാസികളാണോ അല്ലയോ എന്ന് നോക്കാതെ തന്നെ ആൾക്കാർ ഈ പ്രസ്ഥാനങ്ങളോട് സഹകരിക്കുന്നുണ്ട്. വിശ്വാസത്തേക്കാൾ സാംസ്കാരികമായ ഒരു സ്വത്വബോധമാണ് അവിടങ്ങളിൽ പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഇനി നമുക്ക് കമ്മ്യൂണിസ്റ്റുകാരുടെ അജണ്ടയിലേക്ക് വരാം അവർ യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം സന്ദർശിച്ച് എന്തിനാണ് മലയാളികളായ ക്രിസ്ത്യാനികളുടെ പള്ളികളെ കുറ്റം പറയുന്നത്? എന്തിനാണ് പ്രത്യേകിച്ച് മലങ്കര ക്രിസ്ത്യാനികളേയും റോമൻ കത്തോലിക്കരേയും കളിയാക്കി സംസാരിക്കുന്നത്?
ഒരു കാരണമേയുള്ളൂ ഇസ്ലാമിസ്റ്റുകളെ തൃപ്തിപ്പെടുത്താനാണ്. സുറിയാനി യാക്കോബായ ഓർത്തഡോക്സ് ഉൾപ്പെടെയുള്ള മലങ്കര ക്രിസ്ത്യാനികളും റോമൻ കത്തോലിക്കരും ഒക്കെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിൽ കേരളത്തിലെ കരടാണ്. കമ്മ്യൂണിസ്റ്റുകാർക്കാണെങ്കിൽ വീണാ വിജയനെ പോലെയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ പേർക്ക് മന്ത്രി സ്ഥാനവും മറ്റും നൽകിയാൽ അത്യാവശ്യം വോട്ട് ബാങ്ക് ഡെപ്പോസിറ്റായി. ബാക്കി എത്ര ചീത്ത വിളിച്ചാലും എന്തൊക്കെ പറഞ്ഞാലും ഒരു കുഴപ്പവുമില്ല എന്ന് കമ്മ്യൂണിസ്റ്റുകാർക്ക് അറിയാം.

ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങൾ പൂട്ടി പപോകുന്നത് ആഘോഷമായിട്ട് പ്രചരിപ്പിച്ചാൽ യൂറോപ്പിൽ ഏറ്റവും പെട്ടെന്ന് വളരുന്ന മതങ്ങളിൽ ഒന്നായ ഇസ്ലാമിസ്റ്റുകൾക്ക് വലിയ സന്തോഷമാണ്. ബ്രിട്ടണിലും യൂറോപ്പിലും ഒക്കെ കുടിയേറുന്ന മലയാളികളായ മുസ്ലിങ്ങൾ മറ്റാരെക്കാളും മത ബോധമുള്ളവരായി തീരുകയും അവരുടെ മക്കളൊക്കെ നിർബന്ധമായും വെള്ളിയാഴ്ച പള്ളികളിൽ പാക്കിസ്ഥാനി ഇമാമുമാരുടെ തീവ്ര സ്വഭാവമുള്ള ഇസ്ലാമിസം പഠിപ്പിക്കുവാൻ വിടുകയും ചെയ്യുന്നുണ്ട് എന്നുള്ളത് ഈ കമ്യൂണിസ്റ്റുകൾ പറയുകയില്ല.

യൂറോപ്പിൽ അറുപതിലും എഴുപതുകളിലും കൂടിയേറിയ ആദ്യ തലമുറ പാകിസ്ഥാനികൾ പൊതുവേ മതബോധമില്ലാത്ത സ്വതന്ത്ര ചിന്താഗതിക്കാർ ആയിരിക്കുമ്പോഴും അവരുടെ മക്കളെ ഈ പള്ളികളാണ് റാഡിക്കലൈസ് ചെയ്തത്.
ഇവിടെ ജനിച്ചു വളർന്ന കുട്ടികളെ ഈ ഇസ്ലാമിസ്റ്റ് പള്ളികളിലൂടെ അതിക്രൂരമായ കൃത്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കിയിട്ടുണ്ട്. മസൂദ് അസറിനെ ഒക്കെ പോലെയുള്ള ഭീകരവാദികൾ ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് ബ്രിട്ടനിലാണ്. രണ്ടാം തലമുറയും മൂന്നാം തലമുറയുമായ മുസ്ലീങ്ങളെ ഇവിടങ്ങളിൽ നിന്ന് ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട് ചെയ്യുകയും മുതൽകൂട്ടുകയും ചെയ്യുന്ന കഥ ഒരു ഗോവിന്ദനും ഒരു സുനിലും പറയുകയുമില്ല .ഇസ്ലാമിസ്റ്റുകളെ തൃപ്തിപ്പെടുത്താൻ ക്രിസ്ത്യാനികളുടെ പള്ളികൾ പൂട്ടി പോകുന്നത് ക്രിസ്തുമതം ഇല്ലാതാകുന്നതു കൊണ്ടാണ് എന്ന് അവർ വീമ്പിളക്കുകയും ചെയ്യും.
ഇത് ഇസ്ലാം വളരുന്നു ക്രിസ്ത്യാനികൾ ഇല്ലാതാകുന്നു എന്നുള്ള നരേറ്റീവ് സ്ഥാപിക്കാൻ ഇസ്ലാമിസ്റ്റുകളുടെ കൂട്ടിക്കൊടുപ്പുകാരായ കമ്മ്യൂണിസ്റ്റുകൾ ചെയ്യുന്ന കൂലിപ്പണിയാണ്. അതല്ലാതെ മലയാളികളുടെ സ്പോൺസർഷിപ്പിൽ യൂറോപ്പിലും ഓസ്ട്രേലിയയിലും ബ്രിട്ടനിലും എല്ലാം നിരങ്ങിയിട്ട് തിരിച്ചെത്തി സെലക്ടീവായി ക്രിസ്ത്യാനികളിലെ പ്രത്യേക വിഭാഗങ്ങളെ മാത്രം ഇങ്ങനെ കുറ്റം പറയേണ്ട കാര്യമൊന്നുമില്ലല്ലോ.

PS: ആംഗ്ലിക്കൻ, കത്തോലിക്കാ സഭയിലെ ചില അവാന്തര വിഭാഗങ്ങൾ, അമേരിക്കയിൽ വേരുകളുള്ള ചില ഇവാഞ്ചലിക്കൽ വിഭാഗങ്ങൾ എന്നിവരുടെയൊക്കെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ എതിർപ്പുള്ള ആളാണ് ഈ എഴുതുന്നത്. അമേരിക്കയും യൂറോപ്പും ഒക്കെ തവളമാക്കി ഇന്ത്യയ്ക്കെതിരെയും ഇന്ത്യൻ സംസ്കാരത്തിന് തന്നെ എതിരെയും നരേറ്റീവ് സൃഷ്ടിക്കുകയും ഇസ്ലാമിസ്റ്റുകളോട് ചേർന്നു തന്നെ ആഗോളതലത്തിൽ ഇന്ത്യയെ വിലകുറച്ചു കാണിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന അവരുടെ അത്തരം പ്രവർത്തനങ്ങളെ പൊളിച്ചു കാട്ടാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. ആ എതിർപ്പ് മുന്നിൽ വച്ച് തന്നെ സത്യം പറയുന്നതിൽ നിന്ന് ഒന്നും എന്നെ തടയിടുന്നില്ല.

Tags: MV Govindan ChurchEUROPEcpimCHURCHSPECIAL
Share15TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies