ആലപ്പുഴ : ആലപ്പുഴയിൽ അപൂർവരോഗം റിപ്പോർട്ട് ചെയ്തു. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് ആണ് റിപ്പോർട്ട് ചെയ്തത്. പാണാവള്ളി സ്വദേശിയായ 15 കാരൻ രോഗം ബാധിച്ച് ചികിത്സയിലാണ്. ആറ് വർഷങ്ങൾക്ക് ശേഷമാണ് രോഗം വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്.
2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. തലച്ചോറിനെയാണ് ഈ രോഗം ബാധിക്കുന്നത്. ജലത്തിൽ ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ പ്രവേശിക്കും. പിന്നീട് അത് തലച്ചോറിലേക്ക് പ്രവേശിക്കും. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നതിലൂടെയാണ് ഇത് ശരീരത്തിൽ പ്രവേശിക്കുന്നത്. മലിനമായ വെള്ളത്തിൽ കുളിക്കുന്നതും, മുഖവും വായും കഴുകുന്നതും രോഗം വരാൻ കാരണമാകും.
Discussion about this post