മുംബൈ: ഇന്ത്യയിൽ നിന്ന് ഇസ്ലാമിക മതവിശ്വാസിയായ തനിക്ക് യാതൊരു വിധത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്ന് ബോളിവുഡ് നടി ഹുമ ഖുറേഷി. താനൊരു മുസ്ലീമാണെന്നോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്നോ തോന്നിയിട്ടില്ലെന്ന് നടി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്ന് മുസ്ലീമെന്ന നിലയിൽ വിവേചനം അനുഭവപ്പെടുന്നുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എവിടെ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നതെന്ന് മനസിലാവുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 50 വർഷമായി ഡൽഹിയിലെ കൈലാഷ് കോളനിയിൽ തന്റെ പിതാവ് ഒരു റസ്റ്റോറന്റ് നടത്തുന്നു.എന്റെ വ്യക്തിപരമായ അനുഭവത്തിൽ, എനിക്ക് ഒരിക്കലും വിവേചനം തോന്നിയിട്ടില്ല. ചില ആളുകൾക്ക് അത് അനുഭവപ്പെട്ടിരിക്കാം. എന്നാൽ എനിക്ക് അതില്ലെന്ന് താരം കൂട്ടിച്ചേർത്തു.ഇന്ത്യയിലെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യു എസ് സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തക ചോദ്യം ഉന്നയിച്ചതിനെ കുറിച്ചും നടി പ്രതികരിച്ചു. എന്താണവരുടെ പ്രശ്‌നമെന്ന് തനിക്ക് മനസിലാകുന്നിലെന്ന് താരം വ്യക്തമാക്കി.
പ്രശസ്തയായ ഷെഫ് തർല ദലാലിൻറെ ജീവിത കഥയാണ് ഹുമയുടെ പുതിയ സിനിമയുടെ പ്രമേയം. ഇതിൽ തർലയായാണ് ഹുമ വേഷമിട്ടിരിക്കുന്നത്.
Discussion about this post