ബീജിങ്; മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന മറ്റൊരു ജൈവായുധത്തിന്റെ പണിപ്പുരയിലാണ് ചൈനയെന്ന് റിപ്പോർട്ടുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ തലച്ചോറിനെ ആക്രമിക്കാനോ നിയന്ത്രിക്കാനോ പോലും ശേഷിയുള്ള ജൈവ ആയുധങ്ങളാണ് ചൈന ലക്ഷ്യമിടുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും പീപ്പിൾസ് ലിബറേഷൻ ആർമിയും ആണ് ആയുധനിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. ന്യൂറോസ്‌ട്രൈക്ക് ആയുധങ്ങളുടെ നേതാവായാണ് ചൈന സ്വയം അവരോധിക്കുന്നത്.
ഒരു ഗവേഷണ റിപ്പോർട്ട് അനുസരിച്ച് സിസിപി ബയോ ത്രെട്ട് ഇനീഷ്യേറ്റീവ്‌ന് കീഴിലാണ് കീഴിലാണ് ചൈന ആയുധങ്ങൾ നിർമ്മിക്കുന്നത്. ഈ ആയുധങ്ങൾ മനുഷ്യ മനസ്സിനെ ലക്ഷ്യമിടാനും നിയന്ത്രിക്കാനും ഉപയോഗിക്കുന്നു.
‘ന്യൂറോസ്‌ട്രൈക്ക്’ ആയുധങ്ങൾ തലച്ചോറിനെ ആക്രമിക്കുന്നു. ഇത് ഒരു മനുഷ്യനിൽ നാഡീസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും അബോധാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഇതിലൂടെ യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികരുടെ തലച്ചോറിനെ നശിപ്പിക്കുകയും ചെയ്യും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി യുഎസിനും ഇന്തോ-പസഫിക്കിലെ സഖ്യകക്ഷികൾക്കും എതിരായ തന്ത്രത്തിന്റെ പ്രധാന ഘടകമായി ‘ന്യൂറോസ്‌ട്രൈക്കുകളെ ഉപയോഗിച്ചേക്കും.
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ കുറിച്ച് ചൈന ഇനിയും കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോറോണ ചൈനയുടെ ആയുധം തന്നെയായിരുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന രീതിയിൽ പല റിപ്പോർട്ടുകളും ഗവേഷകർ പുറത്ത് വിട്ടിരുന്നു. കോറോണ അലയൊലികൾ അടങ്ങിയെങ്കിലും മഹാമാരിയുടെ വരുത്തിവച്ച പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും ഇനിയും ശമനമായിട്ടില്ല. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്ന് മറ്റൊരു ജൈവായുധം കൂടി എത്തിയാൽ ലോകം എങ്ങനെ നേരിടുമെന്നാണ് ആശങ്ക ഉയരുന്നത്.
Discussion about this post