ഗാസിയാബാദ്: തന്റെ മകൾ ലൗജിഹാദിന് ഇരയായതായി ആരോപിച്ച് പിതാവ് രംഗത്ത്. ഗാസിയാബാദിലെ ഖോഡയിലാണ് സംഭവം. ഹിന്ദുവെന്ന് വിശ്വസിപ്പിച്ച് ഹിന്ദു പെൺകുട്ടിയുമായി സൗഹൃദം പുലർത്തുകയും തുടർന്ന് ബ്രയിൻവാഷ് ചെയ്യുകയും ചെയ്തതിന് റാഹിൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരയുടെ പിതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയോട് തന്റെ പേര് രാഹുലെന്ന് പറഞ്ഞാണ് റാഹിൽ ബന്ധം സ്ഥാപിച്ചത്. തുടർന്ന് പ്രണയത്തിലാവുകയും താൻ മുസ്ലീമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇസ്ലാം മത വിശ്വാസിയായതിനാൽ മാതാപിതാക്കൾ പെൺകുട്ടിയെ വിവാഹത്തിന് സമ്മതിക്കില്ലെന്ന് യുവാവ് പറഞ്ഞു. പെൺകുട്ടിയില്ലാതെ ജീവിക്കേണ്ടി വന്നാൽ ജീവനൊടുക്കുമെന്നും ഇസ്ലാം മതം സ്വീകരിക്കാനും യുവാവ് ആവശ്യപ്പെട്ടു.
സാക്കിർ നായിക്കിന്റെ കടുത്ത ആരാധകനായ റാഹിൽ പതിയെ പെൺകുട്ടിയെ ബ്രയിൻവാഷ് ചെയ്തു. ശരിഅത്ത് നിയമങ്ങൾ മാത്രമാണ് ശരിയെന്ന് വിശ്വസിപ്പിച്ച് ബുർഖ ധരിപ്പിക്കുകയും അഞ്ച് നേരം നിസ്‌കരിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി തന്റെ മകൾ ഇസ്ലാമിനെ എതിർക്കുന്നവരെയും മതം സ്വീകരിക്കാൻ മടിക്കുന്നവരെയും കൊല്ലാൻ വരെ മടിയില്ലാത്ത ആളായി. ഷഹീദാവാൻ അവൾ ചാവേറാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. തുടർന്ന് തന്റെ മകൾ തീവ്രവാദിയാകുമെന്ന് ഭയന്നാണ് പോലീസിൽ പരാതി നൽകിയതെന്ന് പിതാവ് പറയുന്നു.












