തൃശ്ശൂർ: തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് ചാടിപ്പോയതിന് പിന്നാലെ തൃശ്ശൂർ മൃഗശാലയിൽ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. പക്ഷിയ്ക്കായി മൃഗശാല അധികൃതർ ഊർജ്ജിത തിരച്ചിൽ തുടരുകയാണ്.
രാവിലെ പക്ഷിയെ പാർപ്പിച്ചിരിക്കുന്ന കൂട് ജീവനക്കാർ വൃത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് പക്ഷിയെ കാണാതായത് എന്നാണ് വിവരം. വൃത്തിയാക്കാൻ തുറന്നപ്പോൾ പക്ഷി കൂടിന് വെളിയിൽ ചാടിയെന്നാണം സംശയിക്കുന്നത്.
കാണാതായതിന് പിന്നാലെ പരിസരത്ത് പക്ഷിയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷിയ്ക്കായി മൃഗശാലയ്ക്ക് പുറത്തും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസമാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് ചാടിപ്പോയത്.
Discussion about this post