തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനും പിഴയിട്ട് എംവിഡി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്.
ബസിന്റെ വിൻഡോയിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് ബസിനെതിരെ പിഴ ചുമത്തിയത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് പിഴ ചുമത്തിയത്. ഇതോടെ അടുത്ത പോരിന് ഒരുങ്ങുകയാണോ എംവിഡി എന്ന ചോദ്യമാണ് ഉയരുന്നത്.
കെഎസ്ഇബി-എംവിഡി പോര് സംസ്ഥാനത്ത് വന്ഡ ചർച്ചയായിരുന്നു. കെഎസ്ഇബിയുടെ വാഹനത്തിൽ തോട്ടി കെട്ടിവെച്ച് കൊണ്ടുപോയതിനാണ് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചത്. ഇതോടെ മോട്ടോ വാഹന വകുപ്പ് ഓഫീസിലെ ഫ്യൂസ് ഈരിക്കൊണ്ട് കെഎസ്ഇബിയും എട്ടിന്റെ പണി കൊടുത്തു. നിരവധി ഓഫീസുകളിലെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്.
Discussion about this post