അഹമ്മദാബാദ്: സിംഹത്തിന്റെ ആക്രമണത്തിവ്# 15 വയസുകാരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലുള്ള ഗിർ വന്യജീവി സങ്കേതത്തിലാണ് സംഭവം. വിക്രം ചൗദ എന്ന ബാലനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വന്യജീവി സങ്കേതത്തിലെ ജലസ്രോതസ്സിന് സമീപത്തു കൂടി കന്നുകാലികളുമായി പോകുന്നതിനിടെയാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. സിംഹങ്ങൾ ഇണ ചേരുന്നയിടത്തുകൂടെ ആയിരുന്നു കുട്ടി ശ്രദ്ധിക്കാതെ കന്നുകാലികളുമായി പോയത്. ഇണചേരൽ തടസ്സപ്പെടുത്തിയതിനെ തുടർന്ന് കുട്ടിയുടെ പിന്നിൽ നിന്ന് സിംഹം ആക്രമിക്കുകയായിരുന്നു.
കുട്ടിക്കൊപ്പമുണ്ടായിരുന്നവർ ബഹളം വെച്ചതോടെ സിംഹം ഉൾവനത്തിലേക്ക് മറഞ്ഞു. വിവരം അറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശ്വദാർ ഹെൽത്ത് സെന്ററിലേക്ക് കുട്ടിയെ മാറ്റി.ഇടുപ്പിലും മുതുകിലുമായി എട്ട് തുന്നലുകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ ജുനഗഡ് സിവിക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post