കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സർജന്മാർ തമ്മിൽ സംഘർഷം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജോലിക്ക് എത്താൻ വൈകിയതിനെ തുടർന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘർഷത്തിൽ കലാശിച്ചത്.
ഒരു ഹൗസ് സർജൻ ആശുപത്രിയിൽ എത്താൻ വൈകിയിരുന്നു. ഇത് മറ്റൊരു ഹൗസ സർജൻ ചോദ്യം ചെയ്തു. ഇതോടെ വാക്കേറ്റവു പിന്നീട് സംഘർഷവും ഉണ്ടായി. ഇത് അര മണിക്കൂറോളം നേരം നീണ്ടുനിന്നു. ഇതോടെ രോഗികളും കാത്തിരിപ്പിലായി.
മറ്റൊരു ഹൗസ് സർജൻ എത്തിയാണ് സംഘർഷം തീർത്തത്. ഇതിനിടെ ചികിത്സയ്ക്ക് എത്തിയവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. നെഞ്ചുവേദനയുമായി എത്തിയ രോഗിയെ പിന്നീട് മെഡിക്കൽ കേളേജിലേക്ക് മാറ്റി.
പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
Discussion about this post