തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ വീണയാളെ രക്ഷിക്കാനുള്ള പുറത്തെടുക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആലപ്പുഴയിൽ നിന്നുള്ള 26 അംഗ സംഘമാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. കിണറ്റിനുള്ളിൽ ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
90 അടി താഴ്ചയുള്ള കിണറിലാണ് വെങ്ങാനൂർ സ്വദേശി മഹാരാജൻ(55) അകപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. മേൽമണ്ണ് മാറ്റി കിണറിന്റെ അടിത്തട്ടിലെത്തി മഹാരാജനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മഴപെയ്ത് കിണറിനുള്ളിൽ വെള്ളക്കെട്ടുണ്ടായതും വെല്ലുവിളിയായി. കിണറിനുള്ളിലേക്ക് ഇടിഞ്ഞുവീണ 15 അടിയോളം ഉയരത്തിലെ മണ്ണ് കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തിരുന്നു. കിണറിനുള്ളിൽ രൂപപ്പെട്ട വെള്ളക്കെട്ടും പമ്പ്‌സെറ്റ് ഉപയോഗിച്ച് നീക്കിയിരുന്നു. ഉറകൾ ബലപ്പെടുത്താനായി ഉപയോഗിച്ച ജില്ലിയിലും മണലിലും മഹാരാജൻ പുതഞ്ഞിരിക്കുകയാണെന്നാണ് രക്ഷാസംഘത്തിന്റെ നിഗമനം.
Discussion about this post