റോം: കാമുകിയ്ക്കായി കോടിക്കണക്കിന് രൂപ നൽകി മുൻ പ്രധാനമന്ത്രി. കഴിഞ്ഞ മാസം അന്തരിച്ച മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണിയാണ് തന്റെ വിൽപ്പത്രത്തിൽ കോടിക്കണക്കിന് രൂപ തന്റെ കാമുകിക്കായി മാറ്റിവച്ചത്. 100 ദശലക്ഷം യൂറോ( ഏദകേശം 900 കോടി ഇന്ത്യൻരൂപ) ആണ് കാമുകിയായിരുന്ന 33 കാരി ഫാസിനയ്ക്ക് 86 കാരനായ സിൽവിയോ നൽകിയത്.
ഇരുവരും നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിലും രോഗശയ്യയിൽവച്ച് ഫാസിനയെ ഭാര്യ എന്നാണ് മുൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അതേസമയംഅദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം നിയന്ത്രിക്കുന്നത് മൂത്ത രണ്ട് മക്കളായ മറീനയും പിയർ സിൽവിയോയും ആയിരിക്കും. ബിസിനസിൽ എക്‌സിക്യൂട്ടീവ് റോളുകൾ വഹിക്കുന്ന ഇരുവർക്കും കുടുംബ ബിസിനസിൽ 53 ശതമാനം ഓഹരിയുണ്ടാകും. തന്റെ സഹോദരനും പാർട്ടിയുടെ മുൻ സെനറ്റർക്കും സിൽവിയോ സ്വത്ത് മാറ്റിവച്ചിട്ടുണ്ട്.

ശതകോട്വീശരനായിരുന്ന സിൽവിയോ മാദ്ധ്യമസ്ഥാപനത്തിന്റെ ഉടമയായിരുന്നു. 3 തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചു. നികുതി തട്ടിപ്പിന് ശിക്ഷിക്കപ്പെട്ടതോടെ ആറ് വർഷത്തേക്ക് രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹത്തെ കോടതി വിലക്കുകയായിരുന്നു.
കഴിഞ്ഞ മാസം 12ാം തീയതിയാണ് സിൽവിയോ അന്തരിച്ചത്. കൊറോണാനന്തര ശ്വാസകോളഅണുബാധയെ മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.













Discussion about this post