Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

വീണ്ടും ഹിമാലയന്‍ സുനാമി? വടക്കേ ഇന്ത്യയിലെ പേമാരിക്ക് കാരണം കാലാവസ്ഥ വ്യതിയാനമല്ല, അപൂര്‍വ്വ പ്രതിഭാസം

by Brave India Desk
Jul 10, 2023, 11:06 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

രണ്ട് കാലാവസ്ഥ ഘടകങ്ങളുടെ ഇടപെടല്‍ കൊണ്ടുണ്ടായ അപൂര്‍വ്വ പ്രതിഭാസമാണ് വടക്കേ ഇന്ത്യയിലെ പല ഭാഗങ്ങളിലും നിര്‍ത്താതെ പെയ്യുന്ന പേമാരിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ ഹിമാലയന്‍ സുനാമിക്ക് സമാനമായ പ്രതിഭാസമാണിത്.

വടക്കേ ഇന്ത്യയിലെ തോരാതെ മഴ പെയ്യുന്ന മേഖലകളുടെ സാറ്റലൈറ്റ് ചിത്രങ്ങളില്‍, 2013ല്‍ കേദാര്‍നാഥില്‍ മിന്നല്‍ പ്രളയമുണ്ടാക്കുകയും നൂറുകണക്കിന് ആളുകളുടെ ജീവനെടുക്കുകയും മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കുകയും ചെയ്ത ഹിമാലയന്‍ സുനാമിയോട് വളരെ സാദൃശ്യമുള്ള പ്രതിഭാസമാണ് കാണാനായത്. ഈ പ്രതിഭാസം മൂലം ഞായറാഴ്ച, 24 മണിക്കൂറിനിടെ ഡെല്‍ഹിയില്‍ 150 മില്ലിമീറ്റര്‍ റെക്കോഡ് മഴയാണ് പെയ്തത്. 1982ന് ശേഷം ഇതാദ്യമായാണ് ഡെല്‍ഹിയില്‍ ഒറ്റദിവസത്തിനിടെ ഇത്രയധികം മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അതേസമയം ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തീവ്ര മഴയ്ക്കും മിന്നല്‍ പ്രളയത്തിനുമുള്ള മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

Stories you may like

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

എന്താണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിന് കാരണം

മണ്‍സൂണ്‍ കാറ്റും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും (മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നും ആരംഭിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ മേഖലകളില്‍ അപ്രതീക്ഷിത മഴ പെയ്യിക്കുന്ന ഉഷ്ണമേഖല കാറ്റ്) തമ്മിലുള്ള ഇടപെടലാണ് ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ശക്തമായി മഴ പെയ്യാനുള്ള കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ രാജസ്ഥാനിലും സമീപപ്രദേശങ്ങളിലും സമ്മര്‍ദ്ദം കുറഞ്ഞ മേഖലകളുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. മണ്‍സൂണ്‍ കാറ്റും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും തമ്മിലുള്ള ഇടപെടല്‍ 24-36 മണിക്കൂറുകള്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ മിക്ക ഇടങ്ങളിലും ഇതുമൂലം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം സാഹചര്യങ്ങളെല്ലാം മണ്‍സൂണ്‍ കാലത്ത് ഇന്ത്യയില്‍ സാധാരണമാണെങ്കിലും മണ്‍സൂണ്‍ കാറ്റും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും തമ്മിലുള്ള ഇടപെടല്‍ അപൂര്‍വ്വമാണ്.

എന്താണ് മണ്‍സൂണ്‍ കാറ്റും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും

മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന മര്‍ദ്ദം കുറഞ്ഞ കാറ്റ് അഥവാ എക്‌സ്ട്രാട്രോപ്പിക്കല്‍ സ്റ്റോം ആണ് വെസ്‌റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്. അത് മിഡിഈസ്റ്റ്, ഇറാന്‍ എന്നിവിടങ്ങളിലൂ െകിഴക്കന്‍ മേഖലയിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥകളില്‍ മാറ്റമുണ്ടാകുന്നു. വടക്കേ ഇന്ത്യയിലെ കാലാവസ്ഥയിലാണ് വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് വലിയ മാറ്റങ്ങളുണ്ടാക്കുന്നത്. ഇത് ഇന്ത്യയിലേക്ക് അടുക്കുമ്പോള്‍ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലകള്‍ മേഘാവൃതമായും മഴയും ചിലപ്പോള്‍ ഹിമാലയന്‍ മേഖലകളില്‍ മഞ്ഞുവീഴ്ചയും ഉണ്ടാകും.

അതേസമയം മണ്‍സൂണ്‍ കാറ്റ് എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രബലമായ, ഇന്ത്യയില്‍ മണ്‍സൂണ്‍ എത്തിക്കുന്ന ഋതുഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കാറ്റിന്റെ വിന്ന്യാസങ്ങളാണ്. തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണും വടക്ക്കിഴക്കന്‍ മണ്‍സൂണുമാണ് കാറ്റിന് കാരണമാകുന്നതും രാജ്യത്ത് വേനല്‍ക്കാലത്തും മഞ്ഞുകാലത്തും ആവശ്യത്തിന് മഴ പെയ്യിക്കുന്നതും.

Tags: Western DisturbanceMonsoon WindHimalayan TsunamiweatherNorth India Rain
Share3
Tweet
Send
Share

Latest stories from this section

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies