ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രിമാരായ സുഖ്‌വീന്ദർ സിംഗ് സുഖു, പുഷ്‌കർ സിംഗ് ധാമി എന്നിവരുമായും പ്രധാനമന്ത്രി മോദി സംസാരിക്കുകയും അവരുടെ സംസ്ഥാനങ്ങളിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായവും പിന്തുണയും പ്രധാനമന്ത്രി ഉറപ്പുനൽകി.
സംസ്ഥാനത്തെ ജീവഹാനി,കൃഷി, വസ്തുവകകൾ, വിളകൾ, റോഡുകളുടെ അവസ്ഥ, ചാർ ധാം യാത്ര, കൻവർ യാത്ര എന്നിവയുടെ നാശനഷ്ടങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് വിശദമായ വിവരങ്ങൾ നൽകി, ധാമി പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) ടീമുകൾ ദുരിതബാധിതരുടെ ക്ഷേമം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദയും മുഖ്യമന്ത്രിയെ വിളിച്ച് നാശനഷ്ടങ്ങളെക്കുറിച്ചും സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തി. എസ്ഡിആർഎഫും പോലീസും ഭരണകൂടവും പൂർണ്ണ ജാഗ്രതയോടെ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post