ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ, ഹരിദ്വാറിൽ പ്രത്യക്ഷപ്പെട്ട ഷെൽഫ് മേഘം കാഴ്ചക്കാരിൽ ഒരേ സമയം ഭീതിയും വിസ്മയവും സൃഷ്ടിച്ചു. ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ഒരു ഭിത്തി പോലെ പടർന്നിറങ്ങിയ പടുകൂറ്റൻ ഷെൽഫ് മേഘത്തിൻറ്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇടിമിന്നലിനും മഴയ്ക്കും ആലിപ്പഴപ്പെയ്ത്തിനും കാരണമാകുന്ന ആർക്കസ് മേഘങ്ങളാണ് ഷെൽഫ് മേഘങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ക്യുമുലോ നിംബസ് മഴമേഘങ്ങൾക്കൊപ്പം ചേർന്നും പലപ്പോഴും ഇവ കാണപ്പെടാറുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ പറയുന്നു.
(വീഡിയോ) https://twitter.com/AskAnshul/status/1678655635121143808
ഷെൽഫ് മേഘം കണ്ട് കൗതുകത്തോടെ ഓടിയെത്തി ഫോട്ടോകളും സെൽഫികളും എടുക്കുന്നവരെ വീഡിയോയിൽ കാണാം. അതേസമയം, മേഘത്തിന്റെ ഭയങ്കര രൂപം കണ്ട് ഭയന്ന് പിന്മാറുന്നവരെയും വീഡിയോയിൽ കാണാം. കുട്ടികളാണ് പ്രധാനമായും ഷെൽഫ് മേഘം കണ്ട് ഭയന്ന് ഓടുന്നത്.
Discussion about this post