ന്യൂഡൽഹി : ഡൽഹിയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ഗീതാ കോളനിയിൽ മേൽപ്പാലത്തിന് സമീപാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
രാവിലെ 9.15ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. മേൽപ്പാലത്തിന് സമീപം പലയിടത്തും ശരീരഭാഗങ്ങൾ ചിതറിവീണ നിലയിലായിരുന്നു. ഇത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയായിരുന്നു.











