എറണാകുളം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. സ്വർണം പവന് 160 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 43,720 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
സ്വർണം ഗ്രാമിന് 20 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായത്. നിലവിൽ സ്വർണം ഗ്രാമിന് 5,465 ആണ് വിപണി വില. ഇന്നലെ സ്വർണ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് ഇന്ന് വില വർദ്ധിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം തുടർച്ചയായി വില ഇടിഞ്ഞ് സ്വർണം പവന് 43,280 രൂപയിലും താഴെ ആയിരുന്നു. എന്നാൽ ഈ മാസം ആദ്യ ദിനം തന്നെ വില വർദ്ധിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണ വില കൂടിയും കുറഞ്ഞും ഇരുന്നു. തുടർച്ചയായ വർദ്ധനവിന് ശേഷം മെയിൽ സ്വർണ വില സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു ജൂണിൽ തുടർച്ചയായി വില കുറഞ്ഞത്. അതേസമയം ഈ മാസം സ്വർണ വില വർദ്ധിച്ച് വീണ്ടും സർവ്വകാല റെക്കോർഡിലെത്തുമെന്നാണ് കരുതുന്നത്.
Discussion about this post