പാനിപൂരി പ്രിയം ആഘോഷമാക്കി ഗൂഗിൾ ഡൂഡൽ സ്ട്രീറ്റ് ഫുഡായ പാനിപൂരിയുടെ പ്രാധാന്യം ഇന്ന് ആഘോഷമാക്കിയിരിക്കുകയാണ് ഗൂഗിൾ.പാനി പൂരിയെ ഡൂഡിൽ ഗെയിമാക്കിയാണ് ഇന്ത്യൻ ഭക്ഷണത്തെ ആദരിച്ചത്. മലയാളികളടക്കം ലോകോത്തര വിപണിയിൽ പാനിപൂരിക്കാവശ്യക്കാർ ഏറെയാണ്. ക്രിസ്പ്പിയായ ഷെല്ലിൽ ഉരുളക്കിഴങ്ങ്, ചിക്ക്പീസ്, ചില്ലീസ് എന്നിവയോടൊപ്പം രുചിഭേദങ്ങൾ നിറച്ച് വിൽപ്പനക്കാർ ആവശ്യക്കാരുടെ വയറും മനസ്സും നിറയ്ക്കുന്നു.
നിറ,ഗുണ വ്യത്യാസമില്ലാതെ നാനാവിധത്തിലുള്ള പാനിപൂരി വിളമ്പി ലോക റെക്കോർഡിലും ഇന്ത്യൻ റെസ്റ്റോറൻ്റ് ഇടം നേടിയിരുന്നു. 2015 ൽ മദ്ധ്യപ്രദേശിലെ റസ്റ്റോറന്റിൽ 51 തരം രൂചിയൂറും പാനിപൂരി വിഭവങ്ങൾ തയാറാക്കി വിളമ്പിയതിനായിരുന്നു ലോക റെക്കോർഡ് നേടിയത്. അതും ഒരു ജൂലെെ 12 ന് ആയിരുന്നു.
സുപരിചിതമായ സ്ട്രീറ്റ് ഫുഡുകൾക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. പാനിപൂരിയിൽ വേവിച്ചെടുത്ത വെളളകടല, മല്ലിയില, മുളപ്പിച്ചെടുത്ത ചെറുപയർ എന്നിവ ചേർത്ത് വ്യത്യസ്ഥ രുചിക്കൂട്ടുകളോടെ ആവശ്യകാർക്ക് ലാഭകരമായ വിധത്തിലാണ് മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിലെ പാനിപൂരിപ്രിയരിൽ എത്തുന്നത്. ഇന്ത്യയുടെ വടക്ക് ഭാഗങ്ങളായ പഞ്ചാപ്, ജമ്മു-കാശ്മീർ, ന്യൂഡൽഹി എന്നിവടങ്ങളിൽ ഉരുളകിഴങ്ങ്, വേവിച്ചെടുത്ത വെളളകടല എന്നിവ ജാൽചീര സൂപ്പ് ചേർത്ത് ആവശ്യകാർക്ക് നൽകുന്ന പാനിപൂരി അറിയപ്പെടുന്നത് ഗോൾ ഗപ്പെ എന്നാണ്. പശ്ചിമ ബംഗാൾ, ബീഹാർ ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഫുച്ച്കാസ് എന്ന പേരിലും അറിയപ്പെടുന്നു. പാനിപൂരി ഓർഡർ ചെയ്ത് സ്ട്രീറ്റ് വിൽപ്പനക്കാരെ സഹായിക്കുന്നതാണ് ഇന്ന് ഡൂഡൽ നടത്തുന്ന ഗെയിം. ഗെയിമിൽ പങ്കാളികളായി അഭിരുചിയിലും ഗുണത്തിലും ഉളള പാനിപൂരി ഓർഡർ ചെയ്ത് ഓരോരുത്തർക്കും സന്തുഷ്ടരാകാം.
Discussion about this post