പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പെരുവമ്പ് സ്വദേശി വിനു (36), പൊൽപ്പുള്ളി സ്വദേശി എൻ വിനിൽ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയ്ക്ക് സമീപമുള്ള പഴയ വീടാണ് ഇരുവരും ചേർന്ന് പൊളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ചുമരിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. കോൺഗ്രീറ്റ് സ്ലാബിനടിയിൽപ്പെട്ട ഇരുവരെയും നാട്ടുകാർ ഏറെ പാടുപെട്ടാണ് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അഞ്ച് പേർ ചേർന്നായിരുന്നു വീട് പൊളിച്ചുകൊണ്ടിരുന്നത്. സംഘത്തിലെ മൂന്ന് പേർ വീടിന് പുറത്തായിരുന്നു ഉണ്ടായിരുന്നത്. വിനുവും വിനിലും വീടിന് അകത്തായിരുന്നു.
Discussion about this post