ലക്‌നൗ: മതപരിവർത്തന നാടകം നടത്താൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ആമിർ അലി എന്ന മൊറാദാബാദ് സ്വദേശിക്കെതിരെയാണ് കേസ്. 22 കാരനായ ഇയാൾക്കെതിരെ സ്വന്തം ഭാര്യയാണ് കേസെടുത്തത്. വ്യാജ രേഖ ചമച്ചതിന് യുവാവിനും ഇയാളുടെ കുടുബാംഗങ്ങളായ ആറുപേർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.
മുത്തലാഖ് കേസിൽ നിന്ന് രക്ഷപ്പെടാനും ഹിന്ദുവായ കാമുകിയെ വലയിലാക്കാനുമാണ് ഇയാൾ ഹിന്ദുവായി നടിക്കുന്നതെന്ന് ഭാര്യ പരാതി നൽകിയിരുന്നു. താൻ പരാതിപ്പെട്ടാൽ മുത്തലാഖും, കാമുകി പരാതിപ്പെട്ടാൽ ലൗജിഹാദ് കേസും ഉണ്ടാവുമെന്ന് ഭയപ്പെട്ട് ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഹിന്ദു ആകാനായിരുന്നു പദ്ധതി. ഹിന്ദുവായെന്ന രേഖകളുണ്ടായാൽ മുത്തലാഖും ലൗജിഹാദും തന്നെ ബാധിക്കില്ലെന്ന് യുവാവ് കരുതി. കാമുകിയെ വിവാഹം ചെയ്തശേഷം അവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനാണ് ആമിർ അലി പദ്ധതിയിടുന്നതെന്ന് ഭാര്യ പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആമിർ അലി പരാതിക്കാരിയെ വിവാഹം കഴിക്കുന്നത്. ഗർഭിണിയായ ശേഷമാണ് തന്റെ ഭർത്താവിന് മറ്റൊരു കാമുകിയുണ്ടെന്ന് യുവതി മനസിലാക്കിയത്. ചോദ്യം ചെയ്തപ്പോൾ വർഷങ്ങളായുള്ള ബന്ധമാണെന്നും ആമിർ അലി പറയുകയുണ്ടായി.ആമിർ അലി നാടകമാണ് നടത്തുന്നതെന്ന് യുവതി, ആരോപിച്ചു. അലി കടുത്ത ഇസ്ലാമിസ്റ്റാണെന്നും ഹിന്ദു കടയുടമകളിൽ നിന്ന് സാധനങ്ങൾ പോലും വാങ്ങാറില്ലെന്നും അവർ അവകാശപ്പെട്ടു. തന്റെ ഹിന്ദു കാമുകിയെ വിവാഹം കഴിക്കാനും മുത്തലാഖ് കേസുകളിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇയാൾ മതംമാറ്റ നാടകം നടത്തുന്നതെന്നും അവർ ആരോപിച്ചു. ഹിന്ദുമതത്തിലേക്ക് ‘പരിവർത്തനം’ ചെയ്യുന്നതിലൂടെ ആമിർ അലി ലക്ഷ്യമിടുന്നത് ലൗ ജിഹാദ് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടുക കൂടിയാണെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post