തമിഴ്നാട്ടിലെ മഴക്കെടുതി മൂലമുണ്ടായ ദുരിതത്തിന്റെ ആഴം വര്‍ധിച്ചത് തമിഴ്നാട് സര്‍ക്കാറിന്റെ വീഴ്ച മൂലമാണെന്ന് കമല്ഹാസന്. ചെന്നൈയിലെ സ്ഥിതി ഇതാണെങ്കില്‍ തമിഴ്നാട്ടിന്റെ കാര്യം എന്താകുമെന്ന് ചിന്തിച്ച് നോക്കൂ എന്ന് കമല്‍ പറഞ്ഞു.
സംഭാവന ചോദിച്ച് നടക്കാതെ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് സഹായം കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ അധികാരികളെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയില്‍ സംഭാവനകള്‍ കൊടുക്കാന്‍ താനും ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെയുള്ള എല്ലാ സംവിധാനങ്ങളും തകര്‍ന്ന് കിടക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് ചെന്നൈ മടങ്ങിവരാന്‍ മാസങ്ങളെടുക്കും. എവിടേക്കാണ് നികുതിധായകരുടെ പണമെല്ലാം പോകുന്നത്- അദ്ദേഹം ചോദിക്കുന്നു.
ഒരു അപകടവും സംഭവിക്കാത്ത വീടുണ്ടായതില്‍ എനിക്ക് കുറ്റബോധം ഉണ്ട്. എന്റെ മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ ആളുകളുടെ കഷ്ടപ്പാട് കണ്ട് കുറ്റംബോധം തോന്നുന്നെന്നും കമല്‍ പറഞ്ഞു.
Discussion about this post