ന്യൂഡൽഹി: രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പൊതുജന അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കമുള്ള സമയപരിധി നീട്ടി. ഈ മാസം 28 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. 50 ലക്ഷത്തിലധികം പ്രതികരണമാണ് ഇതുവരെ കമ്മീഷന് ലഭിച്ചത്.
ജൂൺ 14 ന് ആയിരുന്നു ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമ കമ്മീഷൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയത്. സംഘടനകൾക്കും വ്യക്തികൾക്കുമൊക്കെ അഭിപ്രായം രേഖപ്പെടുത്താം.
താത്പര്യവും സന്നദ്ധതയുമുള്ളവർക്ക് [email protected] എന്ന ഇ-മെയിൽ വഴി ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച അഭിപ്രായങ്ങൾ കമ്മിഷൻ സമർപ്പിക്കാം. നേരത്തെ ഏക സിവിൽ കോഡ് യാഥാർത്ഥ്യമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
Discussion about this post