ചണ്ഡീഗഢ് : ശക്തമായ മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ ആപ്പിൾ ഉല്പാദനം കുറഞ്ഞു. പെട്ടെന്നുണ്ടായ പ്രളയവും, മണ്ണിടിച്ചിലുമാണ് കൃഷിയെ പ്രതികൂലമായി ബാധിച്ചത്. ഈ വർഷം 50 ശതമാനം കാർഷിക വിളവെടുപ്പെങ്കിലും ആപ്പിൾ ഉല്പാദനത്തിൽ നിന്നും കർഷകർ പ്രതീക്ഷിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ 20% പോലും വിളവെടുപ്പ് ഇത്തവണ ഉണ്ടാവില്ലെന്നാണ് കർഷകർ ആശങ്ക പെടുന്നത്.
കൃഷി ചെയ്തിരുന്ന കട്ടിയുളള പഴ വർഗ്ഗങ്ങളിൽ ഉൾപ്പെടുന്ന അത്തിപഴം, പ്ലം, പീച്ച് ഇവയുടെ വിളവെടുപ്പിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 60% വാർഷിക വിളവെടുപ്പ് പ്രതീക്ഷിച്ചിടത്ത് ഏകദേശ കണക്ക് പ്രകാരം 30 % ലഭിക്കും എന്ന കണക്ക് കൂട്ടലിലാണ് കർഷകർ.
1978 ലെ പ്രകൃതി ദുരന്തത്തിൽ ധാരാളം കൃഷി സ്ഥലങ്ങൾ നശിച്ചു പോയി എന്ന് സൻയുക്ത് കിസാൻ മഞ്ച് സംഘാടകൻ ഹരിഷ് ചൗഹാൻ പറഞ്ഞു. ഷിംല, കിണൗർ, മാണ്ഡി, കുളു, ചാംമ്പ ജില്ലകളിലെ നിരവധി ആപ്പിൾ തോട്ടങ്ങളാണ് നശിച്ചു പോയത്. കൃഷി ചെയ്തതിൽ 30 ശതമാനം വിളവെടുപ്പ് മാത്രമെ കർഷകർക്ക് ലഭിച്ചിട്ടുണ്ടായിരുന്നത്. ബാക്കിയെല്ലാം പ്രതികൂല കാലാവസ്ഥയെ തുടർന്ന് നശിച്ചു പോയി.
കൃഷിയിടങ്ങളിലുണ്ടായ മണ്ണിടിച്ചിൽ മാത്രമല്ല, ആപ്പിളിനെ ബാധിക്കുന്ന അണുബാധയും കാര്യമായ തോതിൽ വിളവെടുപ്പിന് പ്രതികൂലമായിട്ടുണ്ട്. രോഗങ്ങളാണ് 20 % ഓളം വിളവെടുപ്പിനെയും ബാധിക്കുന്നതെന്നും കർഷകർ പറഞ്ഞു.
Discussion about this post