ഡല്‍ഹി: ബോളിവുഡ് താരം സല്മാന് ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2002 ല്‍ മുംബൈയില്‍ വാഹനമിടിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ സല്മാന് ജാമ്യത്തിലാണ്.
സല്‍മാന്റെ അംഗരക്ഷകനായിരുന്ന രവീന്ദ്ര പാട്ടീലിന്റെ അമ്മയാണ് ഹര്‍ജി നല്‍കിയത്. അതേ സമയം ശിക്ഷയ്ക്കെതിരെ സല്മാന് നല്കിയ അപ്പീല്‍ മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേസില്‍ മുംബൈ ഹൈക്കോടതി സല്മാന് ഖാനെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
Discussion about this post