എറണാകുളം: സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇഷ്ടതാരമാണ് അമൃത സുരേഷ്. അതുകൊണ്ട് തന്നെ ഗായികയുടെ വിശേഷങ്ങൾ എല്ലാം തന്നെ വലിയ ആഘോഷമാകാറുണ്ട്. ആരാധകർക്കായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലും അമൃത മടികാണിക്കാറില്ല. അത്തരത്തിൽ കഴിഞ്ഞ ദിവസം അമൃത സുരേഷ് പങ്കുവച്ച വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പാലു കാച്ചലിന്റെ വിശേഷമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വീടിന്റെ പാല് കാച്ചലാണോ, പുതിയ സംരഭമാണോ എന്ന കാര്യം വ്യക്തമല്ല. അമൃതയ്‌ക്കൊപ്പം അമ്മ ലൈലയും അവന്തിക എന്ന മകൾ പാപ്പുവും അനുജത്തി അഭിരാമിയുമുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് അമൃത പാല് കാച്ചലിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കയ്യിൽ നിലവിളക്കേന്തി വാതിൽപ്പടി കടക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ശേഷം ഒന്നിച്ചുള്ള കുടുംബ സെൽഫിയും പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു അമൃത സുരേഷിന്റെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം. ഇതിൽ അതിയായ ദു:ഖത്തിലായിരുന്നു കുടുംബം. ഇതിന് പിന്നാലെ അമൃതയുടെ ജീവിതത്തിലുണ്ടായ സന്തോഷം ആരാധകർക്കും ആഹ്ലാദം പകർന്നിട്ടുണ്ട്.
Discussion about this post