തിരുവനന്തപുരം : എൽഡിഎഫും കോൺഗ്രസും ചേർന്ന് ന്യൂനപക്ഷ സമുദായങ്ങളിൽ ഭീതി വളർത്തുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഏകീകൃത സിവിൽ കോഡ് നിയമങ്ങൾ മത സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുമെന്ന് ഇരു പാർട്ടികളും പറഞ്ഞു പരത്തുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.
ഭോപ്പാലിൽ നടന്ന പൊതു ജനയോഗത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദി ഏകീകൃത സിവിൽ കോഡിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നതാണ് സർക്കാരിൻറെ നയമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബി ആർ അംബേദ്ക്കർ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാതെ എല്ലാവർക്കിടയിലും ഒരു നിയമം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമാക്കുന്നത്.
ഭരണഘടന ഉറപ്പാക്കുന്ന സമത്വം രാജ്യത്ത് നടപ്പാക്കാൻ ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താതെ ഇരു പാർട്ടികളും ജനങ്ങളിൽ വർഗ്ഗീയത പറഞ്ഞു പരത്തുകയാണ്.
ഭരണഘടനയിലെ ആർട്ടിക്കിൾ 44 ൽ ഏകീകൃത സിവിൽ കോഡ് ദേശത്തിന്റെ സുരക്ഷയാണെന്ന് പ്രതിപാദിക്കുന്നുണ്ട്. സമുദായങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, വിവാഹം, പാരമ്പര്യസ്വത്ത്, ദത്തെടുക്കൽ എന്നിവ കൈകാര്യം ചെയ്യുന്നതിനുമാണ് ഏകീകൃത സിവിൽ കോഡ് നിയമങ്ങൾ.
Discussion about this post