മലപ്പുറം: മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 14 കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
നിലവിൽ അഞ്ച് മാസം ഗർഭിണിയാണ് പെൺകുട്ടി. സംഭവത്തിൽ സഹോദരനും 24 വയസ്സുള്ള ബന്ധവുമാണ് പിടിയിലായിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണയിലാണ്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
Discussion about this post